 
കായംകുളം: പുല്ലുകുളങ്ങര ശ്രീപത്മനാഭ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ ചരമവാർഷിക ദിനം ആചരിച്ചു. ലൈബ്രറി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു പ്രൊഫ.എം.രാധാകൃഷ്ണ കാർണവർ അനുസ്മരണ പ്രഭാഷണം നടത്തി. ആശാൻ കവിതകളുടെ സാമൂഹൃ പ്രാധാന്യത്തെ കുറിച്ച് അഡ്വ.സഞ്ജീവ് അമ്പലപ്പാട് പ്രഭാഷണം നടത്തി. വി.ചന്ദ്ര മോഹനൻ നായർ, കെ.പ്രസന്നൻ, എസ്.ശുഭാദേവി, കെ. ജയവിക്രമൻ, ജി. രമാദേവി, എസ്.അനിതകുമാരി എന്നിവർ സംസാരിച്ചു. ആശാൻ കവിതകളുടെ ആലാപനം ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു.