shereef

ചാരുംമൂട്: മികച്ച ജീവകാരുണ്യ - വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം - 2021 ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫിന് സമ്മാനിച്ചു. പുരസ്കാര സമർപ്പണ സമ്മേളനം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഇ. അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷനായി. പ്രവാസി സാഹിത്യകാരൻ കാരൂർ സോമൻ പുരസ്കാരം സമ്മാനിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വൈസ് പ്രസിഡന്റ് സിനുഖാൻ, എ.എം. ഹാഷിർ, ഷക്കീല, മാജിദ സാദിഖ്, വിശ്വൻ പടനിലം, ജാഫർ സാദിഖ് അൽ ഖാസിമി, ജഗദീഷ് കരിമുളയ്ക്കൽ, മധു ചുനക്കര, മധു വിഭാകർ, അജയകുമാർ, കെ.സുബൈർകുട്ടി, ജോർജ് , എസ്.ഷാജഹാൻ, എം.ജോഷ്വ, പി.എം.ഷെരീഫ്, ടി. കൊച്ചുകുഞ്ഞ്, എസ്. ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു.