ചാരുംമൂട്: ഈ വർഷം നടക്കുന്ന പ്രാഥമിക തല പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവതീ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ചാരുംമൂട് പബ്ലിക് ലൈബ്രറി ഐഡിയൽ കോച്ചിംഗ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ പി.എസ്.സി പരിശീലനം നൽകുന്നു. പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ഐഡിയലിലെ റഗുലർ പഠിതാക്കൾക്കൊപ്പം ഒരു മാസത്തെ സൗജന്യ പരിശീലനമാണ് നൽകുന്നത്. രജിസ്ടേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ​: 9400485707, 9446083482.