photo

ചേർത്തല: ജില്ലാ ഒളിമ്പിംക്സ് ഗയിംസിന്റെ ഭാഗമായി ചേർത്തലയിൽ നടന്ന കരാട്ടേ മത്സരങ്ങൾ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. സ്വരാജ് അദ്ധ്യക്ഷനായി. ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ സീനിയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സെക്രട്ടറി വി. വിനോദ്, സംസ്ഥാന ട്രഷറർ പി. ചന്ദ്രശേഖര പണിക്കർ, ജില്ലാ വൈസ് പ്രസിഡന്റ് രമേഷ് റാവു, ജില്ലാ ട്രഷറർ ബിജു കാർട്ടിൻ എന്നിവർ സംസാരിച്ചു.