ചേർത്തല: റോട്ടറി ക്ലബുകൾ സമൂഹ നന്മയ്ക്കായി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അവ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ വിവരണാതീതമാണെന്നും ദലീമ ജോജോ എം.എൽ.എ പറഞ്ഞു.
റോട്ടറി ക്ലബ് ഒഫ് ചേർത്തല ടൗണിന്റെ ചാർട്ടർ ദിനവും പുതുവത്സര ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പ്രസിഡന്റ് സുനിൽ തോമസ് ഡിക്രൂസ് അദ്ധ്യക്ഷനായി. ഡി.ജി.ഇ കെ. ബാബുമോൻ മുഖ്യാതിഥിയായി. റോട്ടറി ഡിസ്ട്രിക്കിന്റെ ഈ വർഷത്തെ സാമൂഹിക ഉന്നമന പദ്ധതിയായ എന്റെ ഗ്രാമം പദ്ധതിയിൽ നിർദ്ധനരായ സ്ത്രീകൾക്ക് ആടുകൾ, തയ്യൽ മെഷീനുകൾ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൈക്കിൾ എന്നിവ വിതരണം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ, എ.സി.
ശാന്തകുമാർ, അബ്ദുൽ ബഷീർ, ജിതേഷ് നമ്പ്യാർ, മനു ഹർഷകുമാർ, ജോസഫ് കുര്യൻ, സന്തോഷ് കുമാർ, മാത്യു ജോൺ, വിപിൻ എന്നിവർ സംസാരിച്ചു.