
ആലപ്പുഴ: കാവാലം ബാലചന്ദ്രൻ രചിച്ച ലങ്ക എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളേജിൽ നടന്നു. അഡ്വ. കെ.എസ്. ഹരിഹര പുത്രൻ പ്രകാശനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റിത ലത ഡിക്കോട്ടോ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. അലക്സ് പൈകട പുസ്തക പരിചയം നടത്തി. ഡോ. തോമസ് പനക്കളം, ബീയാർ പ്രസാദ്, പി.ജെ. ആന്റണി, ഗോപി ദാസ്, ഡോ. നെടുമുടി ഹരികുമാർ, പ്രൊഫ.എൻ. ഗോപിനാഥപിള്ള, പി.വിശ്വനാഥ്, ഡോ. എസ്.രാജേഷ് കുമാർ, എൻ. അജയകുമാർ, ആർ.സന്തോഷ് ബാബു, ബി. ജോസുകുട്ടി, പുന്നപ്ര ജ്യോതികുമാർ, ഷാർ ബിൻ സന്ധ്യാവ്, കൃഷ്ണപ്രസാദ്, ബി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.