ambala
സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രചരണ വാഹന ജാഥയുടെ സമാപന സമ്മേളനം എ .ഐ .റ്റി യു. സി ജില്ല പ്രസിഡൻ്റ് അഡ്വ: വി. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണ ജാഥ തോട്ടപ്പള്ളിയിൽ സമാപിച്ചു. സമാപന സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ശാർങ്ങധരൻ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്ടനായ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ, ജാഥാ വൈസ് ക്യാപ്ടൻ ബി. നസീർ, ജാഥാ ഡയറക്ടർ ആർ. അനിൽകുമാർ, പി.കെ. സദാശിവൻ പിള്ള, സി. വാമദേവ്, സി.കെ. ബാബുരാജ്, കെ.എം. ജൂനൈദ്, വി.ആർ. അശോകൻ, വി.ഡി. സന്തോഷ് കുമാർ, ഷിഹാബുദ്ദീൻ, അരവിന്ദ്, എസ്. കുഞ്ഞുമോൻ, ബി. ബിനുമോൻ, സിന്ധു അജി, എം. ഷീജ, എം. ബാലകൃഷ്ണൻ, വി. മോഹനൻ, ആർ. അനീഷ്, വി.ജി.മണിലാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.