a

മാവേലിക്കര: കേരള പുലയർ മഹാസഭ മറ്റം ആഞ്ഞലിപ്രാ ശാഖയുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനും ആർഭാട വിവാഹങ്ങൾക്കുമെതിരെയുള്ള പ്രചാരണ പരിപാടിയായ സ്‌നേഹാർദ്രം കാമ്പയിനിന് തുടക്കമിട്ടു. ജില്ലാ പഞ്ചായത്തംഗം ആതിര.ജി പദ്ധതി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.പ്രേംജിത്ത് അദ്ധ്യക്ഷനായി. യോഗത്തിൽ സ്ത്രീധന മുക്ത കേരളം, ആർഭാടരഹിത വിവാഹം എന്ന മുദ്രാവാക്യം ഉയർത്തി പ്രതിജ്ഞ ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.പി.ലാൽകുമാർ സഭാ സന്ദേശം നൽകി. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഭാരവാഹികളെ തി​രഞ്ഞെടുത്തു. യൂണിയൻ ജോയിന്റ് കൺവീനറായ ഷൈജു വാരണാധികാരിയായി. ഭാരവാഹികളായ അഡ്വ.എസ്.പ്രേംജിത്ത് (പ്രസിഡന്റ്), വസന്താ ചിത്തൻ (സെക്രട്ടറി), കെ.രാജപ്പൻ (ട്രഷറർ) എന്നിവരെ തി​രഞ്ഞെടുത്തു.