ഹരിപ്പാട്: മുട്ടം ഇഞ്ചക്കോട്ടയിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ച് 18ന് ഭാഗവതപാരായണം, ഭഗവതിഎഴുന്നള്ളത്ത്, പൊങ്കാലസമർപ്പണം, കഥാപ്രസംഗം എന്നിവ നടക്കും. രാവിലെ 6ന് ഗണപതിഹോമം, വിശേഷാൽ പൂജ, കലശം, 7.30ന് യക്ഷിപൂജ, നവഹം, 9ന് ജി. ഈശ്വരൻനമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്നി തെളിയിക്കും. 10ന് പൊങ്കാല മുൻപിൽ ഭഗവതി എഴുന്നള്ളത്ത്. 11.30ന് സർപ്പബലി, ഉച്ചയ്ക്ക് 2 മുതൽ കുട്ടികളുടെ ഭക്തിഗാന മത്സരാലാപനം. 4ന് മത്സരവിജയികൾക്ക് ഉത്സവകമ്മിറ്റി ജന.കൺവീനർ ജെ.ആർ.പ്രസാദ് മെമെന്റോ സമ്മാനിക്കും. വൈകിട്ട് 4.30ന് ദേശം ചുറ്റി പ്രദിക്ഷണത്തിനായി ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന ദേവിയെ മുട്ടം ശ്രീരാമകൃഷ്ണാശ്രമ ഭാരവാഹികൾ ആചാരപ്രകാരം സ്വീകരിച്ച് നിറപറ നൽകും. വൈകിട്ട് 5.30ന് തിരുമുട്ടത്തപ്പന്റെ നടയിൽ എത്തി ദക്ഷിണ ചടങ്ങുകൾക്ക് ശേഷം താലപ്പൊലിയുടെ അകമ്പടിയോടുകൂടിയുള്ള എതിരേൽപ്പ് ആരംഭിക്കും. രാത്രി 8ന് ദീപാരാധന, 8.30ന് കഥാപ്രസംഗം. രാത്രി 11ന് മഹാഗുരുതി, ഭദ്രാഭഗവതിക്ക് ദക്ഷിണ സമർപ്പണം എന്നിവ നടക്കും.