ആലപ്പുഴ: ജി​ല്ലാ​ ​ഒ​ളി​മ്പി​ക്സ് ​ഗെ​യിം​സിൽ ഇന്നലെ അഞ്ച് മത്സര ഇനങ്ങൾ പൂർത്തിയായി. സൈക്ലിംഗ് മത്സരം പുന്നപ്ര അംബേദ്കർ മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിന് സമീപം ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഫ്ലാഗ് ഓഫ്‌ ചെയ്‌ത് ഉദ്ഘാടനം നിർവഹിച്ചു. പുരുഷ വിഭാഗത്തിൽ കൃഷ്ണ സനൽ,​ കെ.എ. ആദർശ്,​ അജിൻ കൃഷ്ണ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

വനിതാ വിഭാഗത്തിൽ ലെന എലിസബത്ത്,​ ശ്രീലക്ഷ്മി,​ അമൃയ.എസ്.പൈ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. എ.എം. ആരിഫ് എം.പി സമ്മാനദാനം നിർവഹിച്ചു. കളർകോട് എൽ.പി സ്കൂളിൽ തായ്‌ക്വാണ്ടോ മത്സരം നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. വി.ജി. വിഷ്ണു അദ്ധ്യക്ഷനായി. പുരുഷ ​ - വനിതാ വിഭാഗം 46 കിലോയിൽ ജൊവാന സ്വർണവും ധനലക്ഷ്മി വെള്ളിയും മാളവിക വെങ്കലവും നേടി. 49 കിലോയിൽ നിവേദ്യ സ്വർണവും അശ്വതി വെള്ളിയും നേടി. 53 കിലോയിൽ സമീര സ്വർണവും വിജയത വെള്ളിയും നേടി. 57കിലോ വിഭാഗത്തിൽ ആക്ഷയ് രാജ്, ഷെറിൻ സേവിയർ എന്നിവർ സ്വർണം നേടി, അനു അന്നാ ആന്റണി വെള്ളി നേടി. 58കിലോയിൽ വിനിലും, 63കിലോയിൽ അഭിജിത്തും സ്വർണവും ആന്റണി വെള്ളിയും ജോമോൻ വെങ്കലവും നേടി. 67കിലോയിൽ സി.ടി. ജിന്റു സ്വർണവും സോനാ സാംസൺ വെള്ളിയും നേടി. 74 കിലോയിൽ ഐസക് ആന്റണി സ്വർണവും ബിനു വെള്ളിയും സുജിത്ത് വെങ്കലവും നേടി. 68 കിലോയിൽ യാസിൻ മുഹമ്മദ് സ്വർണവും ജി. ബിനോയ് വെള്ളിയും ഷർവിൻ ഷാ വെങ്കലവും നേടി. 87കിലോയിൽ സുഗേഷ് സ്വർണവും എബി ഏലിയാസ്‌ വെള്ളിയും റോഷൻ വെങ്കലവും നേടി. 87ന് മുകളിലുള്ള മത്സരത്തിൽ അരവിന്ദ് രാജ് സ്വർണം നേടി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് സമ്മാനദാനം നിർവഹിച്ചു.