a
പൊന്നേഴ 7256ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പുതുതായി നി‌ർമിച്ച ഹാളിന്റെ ഉദ്ഘാടനം എൻ.എസ്.എസ് പ്രതിനിധിസഭ അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.എം രാജഗോപാലപിള്ള നിർവ്വഹിക്കുന്നു

മാവേലിക്കര: സമുദായത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും എതിരെ അകലം പാലിക്കുമെന്ന് എൻ.എസ്.എസ് പ്രതിനിധിസഭാംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.എം രാജഗോപാലപിള്ള പറഞ്ഞു. പൊന്നേഴ 7256ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പുതുതായി നി‌ർമിച്ച ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും പ്രത്യേക താത്പര്യങ്ങൾ ഇല്ല. സമുദായത്തിന് ഗുണം ചെയ്യുന്നവരോട് മാത്രമായിരിക്കും പ്രതിബദ്ധത. വിദ്യാഭ്യാസ രംഗം വ്യവസായവത്കരിക്കാതെ എല്ലാ മതസ്ഥർക്കും വിദ്യ നൽകുന്ന പ്രസ്ഥാനമാണ് എൻ.എസ്.എസെന്നും അദ്ദേഹം പറഞ്ഞു.

കരയോഗം പ്രസിഡന്റ് സി.ഹരികുമാർ അദ്ധ്യക്ഷനായി. നിർമ്മാണ കോൺട്രാക്ടർ ബിജു നാരായണൻ, നിർമ്മാണ കമ്മറ്റി കൺവീനർ ഹരികുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആവാർഡ് ദാനം നടത്തി. കരയോഗം സെക്രട്ടറി സുരേഷ് ചന്ദ്രൻ സ്വാഗതവും നിയുക്ത പ്രസിഡന്റ് ആർ.അനന്തൻപിള്ള നന്ദിയും പറഞ്ഞു.