photo
സ്​റ്റേ​റ്റ് ലവൽ ചതുർഥ്യാ ചരൺ, ഹീരക് പങ്ക് വിജയികളെ മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിൽ അനുമോദിച്ചപ്പോൾ

ചേർത്തല: മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂൾ കലണ്ടർ പ്രകാശനവും സ്​റ്റേ​റ്റ് ലവൽ ചതുർഥ്യാചരൺ, ഹീരക് പങ്ക് വിജയികൾക്ക് അനുമോദനവും നടത്തി. ആർ. റോഷിത്, കൃഷ് ആര്യമ, ആദിൽറഹിം, ഫർഹാൻ, ബി.എസ്. അഭിനന്ദ, ഫാത്തിമത്തുൽ സയിദ, കെ.എസ്. നൂപുര, വൈഗ പ്രദീപ്, വിസ്മയ വിനീഷ്, ആർ. രോഹിത, കീർത്തന.കെ. ബിജു, കൃഷ്ണാഞ്ജലി, അൽഫിയാ അജിത്ത് എന്നിവരെയാണ് അനുമോദിച്ചത്.

കലണ്ടർ പ്രകാശനവും അനുമോദനവും പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു. പി.ടി.എ മുൻ പ്രസിഡന്റ് കെ.പി. സുധീറിന് ഉപഹാരം സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി.എൻ. നസീമ, കെ.പി. സുധീർ, പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് എന്നിവർ സംസാരിച്ചു. പ്രഥാനാദ്ധ്യാപിക ജോളി തോമസ് സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി എം.വൈ. അന്നമ്മ നന്ദിയും പറഞ്ഞു.