a
മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സി.എം.സ്റ്റീഫന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

മാവേലിക്കര: മുൻ കേന്ദ്രമന്ത്രിയും ഭാരത്തിന്റെ പ്രതിപക്ഷ നേതാവുമായിരുന്ന സി.എം.സ്റ്റീഫന്റെ 39ാമത് ചരമ വാർഷിക ദിനം മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലിൽ ആചരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ എം.എൽ.എയുമായ എം.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. കൊല്ലം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കെ.സി.രാജൻ, കല്ലുമല രാജൻ, കെ.ആർ.മുരളീധരൻ, അനിവർഗീസ്, നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, അജിത്ത് കണ്ടിയൂർ, വേണു പഞ്ചവടി, എൻ.മോഹൻദാസ്, കൃഷ്ണകുമാരി, മനസ് രാജൻ, ലതാമുരുകൻ, ബിജു പുതിയകാവ്, രാജു പുളിന്തറ, ചിത്രാമ്മാൾ, പോൾ മത്തായി തുടങ്ങിയവർ സംസാരിച്ചു.