മാവേലിക്കര: ചെട്ടികുളങ്ങര ഓണാട്ടുകര ഡവലപ്മെന്റ് സൊസൈറ്റിയും എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായി തട്ടാരമ്പലം മറ്റം തെക്ക് നടത്തിയ ഊർജ കിരൺ പരിപാടി മാവേലിക്കര നഗരസഭ അംഗം പുഷ്പ സുരേഷ് ഉദ്ഘാടനം ചെയ്തു. ജേക്കബ് ഉമ്മൻ അദ്ധ്യക്ഷനായി. ഊർജ്ജ സംരക്ഷണവും ഗോ ഇലക്ട്രിക്ക് എന്ന വിഷയത്തിൽ ഇ.എം.സി റിസോഴ്സ് സ് പേഴ്സൺ ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ് ക്ലാസ് നയിച്ചു. സി.സുരേഷ് തട്ടാരമ്പലം, എച്ച്.എൻ.കുര്യൻ, ബിനു കെ.ശങ്കർ, എം.ലാലൻ, എസ്.ഉണ്ണികൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എൽ.ഇ.ഡി ബൾബുകളുടെ വിതരണവും നടന്നു.