evoor
ഏവുർ ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ കൊടിയേറ്റ് തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ തരണനെല്ലൂർ പരമേശ്വരൻ നമ്പുതിരി നിർവ്വഹിക്കുന്നു

ചേപ്പാട്: ഏവൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 5 ന് ഗണപതി ഹോമം, 6ന് സോപാനസംഗീതം, വേലകളി, രാത്രി 7ന് സേവ, 9ന് നൃത്ത നൃത്യങ്ങൾ. 18ന് രാവിലെ 5ന് ഹരിനാമകീർത്തനം, 7ന് പറകൊട്ടിപ്പാട്ട്, ഉച്ചയ്ക്ക് 11.30ന് ഉത്സവബലി ദർശനം. ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ, വൈകിട്ട് 6ന് സേവ. 19ന് രാവിലെ ഗജപൂജ, ആനഊട്ട്, രാത്രി 7ന് സേവ, 10ന് കഥകളി. 20ന് ഏവൂർ തെക്ക് ഹൈന്ദവ സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ 4ന് പ്രഭാതഭേരി, 7.30ന് കാഴ്ചശ്രീബലി, 11ന് ഉത്സവബലി ദർശനം, ഉച്ചയ്ക്ക് 12ന് ഓട്ടൻതുള്ളൽ. വൈകിട്ട് 4ന് ആത്മീയയാത്ര, കാളകെട്ട് വരവ്, വേലകളി, രാത്രി 11ന് നാടൻപാട്ട്. 21ന് രാവിലെ 9ന് സംഗീത സദസ്. തുടർന്ന് ആനഊട്ടും സ്വീകരണവും, ഗരുഡവാഹന എഴുന്നള്ളത്ത്, രാത്രി 8ന് കുടമാറ്റം,10ന് ഗാനമേള. 22ന് രാവിലെ 6ന് സോപാനസംഗീതം, വൈകിട്ട് 5ന് ആത്മീയ പ്രഭാഷണം, കാളകെട്ട് വരവ്, സേവ, രാത്രി 11ന് ഗാനമേള, പള്ളിവേട്ട. 23ന് രാവിലെ ഉരുളിച്ച, 5.30ന് കെട്ടുകാഴ്ച, 6.30ന് ആറാട്ട് എഴുന്നള്ളത്ത്.