 
മാവേലിക്കര: പുനർനിർമ്മാണം നടത്തിയ പേള 1274ാം നമ്പർ ലക്ഷ്മി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കുതിര മാളിക എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. പേള കരയോഗം പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.പി.മധുസൂദനൻ നായർ, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ സെക്രട്ടറി എം.മനോജ് കുമാർ, കൺവൻഷൻ എക്സിക്യൂട്ടീവ് അംഗം ഡോ.കെ.പി.മധുസൂദനൻ പിള്ള, എൻ.എസ്.എസ് കണ്ണമംഗലം കോർഡിനേറ്റർ എസ്.ശ്രീകണ്ഠൻ പിള്ള, കരയോഗം സെക്രട്ടറി വിനോദ് വി.പിള്ള, ട്രഷറർ വി.വിനുകുമാർ, കൃഷ്ണകുമാർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.