ambala
ഡി. പങ്കജാക്ഷക്കുറുപ്പിൻ്റെ 99-മത് ജന്മ ദിനാചരണത്തിൻ്റെ ഭാഗമായി ദർശനത്തിന്റെ ആഭിമുഖ്യത്തിൽ കഞ്ഞിപ്പാടത്ത് സംഘടിപ്പിച്ച ദിനാചരണം എച്ച് .സലാം എം .എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിരുന്ന ഡി. പങ്കജാക്ഷക്കുറുപ്പിന്റെ 99-ാമത് ജന്മ ദിനാചരണത്തിന്റെ ഭാഗമായി പരസ്പരാനന്ദ സംഗമം സംഘടിപ്പിച്ചു. കഞ്ഞിപ്പാടത്ത് സംഘടിപ്പിച്ച ദിനാചരണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭൂമിക്കാരന്റെ ഭാവിലോക സങ്കൽപ്പങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ഡോ. അമ്പലപ്പുഴ ഗോപകുമാർ പുസ്തക പ്രകാശനം നിർവഹിച്ചു. കമാൽ.എം. മാക്കിയിൽ, ഹംസ കുഴിവേലി, ഗീത സാരസാക്ഷൻ, എ. കുര്യൻ, പി. രാധാകൃഷ്ണൻ, പി.എം. ദീപ, കൃഷ്ണകുമാർ, ഡോ. കെ.ജി. പത്മകുമാർ, വിജയനാഥ്, അജി മുളങ്ങാട്, എച്ച്. സുധീർ എന്നിവർ സംസാരിച്ചു.