കായംകുളം: തെക്കേമങ്കുഴി ഷൺമാധുരപുരം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം നാളെ ക്ഷേത്ര തന്ത്രി ക്ടാക്കോട്ട് ഇല്ലത്ത് പ്രമോദ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.

രാവിലെ 5ന് നിർമ്മാല്യം, 6ന് ഗണപതിഹോമം, 8 മുതൽ സ്‌കന്ദപുരാണപാരായണം,8.30 ന് കലശപൂജകൾ, 9.30ന് കാവടിപൂജ, കാവടി പ്രദക്ഷിണം(ക്ഷേത്ര അങ്കണത്തിൽ മാത്രം), 10 ന് ഉച്ചപൂജ, കലശാഭിഷേകം, കാവടി അഭിഷേകം, 11.30 ന് നാഗരാജ സന്നിധിയിൽ നൂറും പാലും, 12 ന് അന്നദാനം, വൈകിട്ട് 6ന് ദീപക്കാവ്ച, 6.30ന് ദീപാരാധന, സേവ.