ചേർത്തല: വയലാർ എ.കെ.ജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കേരളാ സംസ്ഥാന സർക്കാരിന്റെ 'വിമുക്തി' യുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. ഗ്രന്ഥശാലാ ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സജീവ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എസ്.വി. ബാബു ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എ.ആർ രാജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി സി.ജി. ധർമ്മരാജൻ, വൈസ് പ്രസിഡന്റ് പി.ടി. മോഹനൻ, ജോ. സെക്രട്ടറി എസ്. സുരേഷ്, വയലാർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഗീത വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.