മാവേലിക്കര : കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവ കൃഷി വ്യാപന യജ്ഞത്തിന്റെ ഭാഗമായി കാർഷിക ശിബിരം സംഘടിപ്പിച്ചു. കേരള കോൺഗ്രസ് സെക്രട്ടറി ജനറലും മുൻ എം.പിയുമായ ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ്.സി കുറ്റിശേരിൽ കാർഷിക ശിബിരത്തിൽ ജൈവ കൃഷി വ്യാപന യജ്ഞത്തിന്റെ വിഷയാവതരണം നടത്തി. ഉന്നതാധികാര സമതി അംഗം അഡ്വ.തോമസ്.എം മാത്തുണ്ണി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.ജി സുരേഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി തോമസുകുട്ടി മാത്യു, കേരള മീഡിയ ആൻഡ് പ്രൊഫഷണൽ സെൽ സംസ്ഥാന സെക്രട്ടറി ജേയിസ് ജോൺ വെട്ടിയാർ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് മത്തായി, അലക്സി മാത്യു, നിയോജക മണ്ഡലം സെക്രട്ടറി അലക്സാണ്ടർ നൈനാൻ, മണ്ഡലം ജനറൽ സെക്രട്ടറി പ്രിയലാൽ മാവേലിക്കര, ശ്രീകണ്ഠൻ നായർ, ഡിജിബോയ്, സാം വലിയവീട്ടിൽ, പി.സി.ജോൺ, സിജി മറിയം സണ്ണി, ജോർജ്ജ് വർഗീസ്, ബിനു മാത്യു, ഈപ്പൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.