
കുട്ടനാട്: കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തക സംഗമം കേന്ദ്ര സമിതിയംഗം വിഷ്ണുപ്രസാദ് കായംകുളം ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ സനൽ കുമാർ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം മുഖ്യപ്രഭാഷണം നടത്തി. ജോ. കൺവീനർ എ.ജി. സുഭാഷ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം മണിലാൽ ചേർത്തല സംഘടനാ സന്ദേശം നൽകി. യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് ചെയർമാൻ ശ്യാംശാന്തി, ഉമേഷ് കൊപ്പാറ, സന്തോഷ്, അരുൺ, സുചിത്ര തുടങ്ങിയവർ സംസാരിച്ചു. കൺവീനർ വികാസ് ദേവൻ സ്വാഗതവും കേന്ദ്രസമിതിയംഗം പീയൂഷ് പ്രസന്നൻ നന്ദിയും പറഞ്ഞു.