1
സി പി ഐ കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ ജാഥ

കുട്ടനാട്: കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന വാഹന പ്രചാരണജാഥ സമാപിച്ചു. രാമങ്കരി ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ ജാഥാ ക്യാപ്ടനും മണ്ഡലം കമ്മിറ്രി സെക്രട്ടറിയുമായ കെ. ഗോപിനാഥൻ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.കെ. ആനന്ദൻ അദ്ധ്യക്ഷനായി. കെ.വി. ജയപ്രകാശ്, കെ. ലാലി തുടങ്ങിയവർ സംസാരിച്ചു. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം കെ.ടി. തോമസ് സ്വാഗതവും എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് മനോജ്.കെ.വിജയൻ നന്ദിയും പറഞ്ഞു.