
ആലപ്പുഴ: ജോലിക്കിടെ തൊഴിലാളി കുളത്തിൽ മുങ്ങി മരിച്ചു. ആര്യാട് പഞ്ചായത്ത് നാലാം വാർഡിൽ പുത്തൻ പറമ്പ് വീട്ടിൽ എസ്. ബൈജുവാണ് (55) മരിച്ചത്. റോഡുമുക്ക് കിഴക്ക് മണ്ണുപറമ്പിലെ വീട്ടിൽ കുളത്തിൽ വീണ ജി.ഐ പൈപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷനിലെ സ്‌കൂബ വിദഗ്ദ്ധരെത്തി തെരച്ചിൽ നടത്തി ബൈജുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. അസി. സ്റ്റേഷൻ ഓഫിസർമാരായ ആർ. ജയസിംഹൻ, ജി. അനിൽകുമാർ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ കെ. പ്രശാന്ത്, എസ്. സുജിത്ത്, ആന്റണി ജോസഫ്, വി. വിനീഷ്, വിപിൻ രാജ്, ടി.ടി. സന്തോഷ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്. ഭാര്യ: ബിജിമോൾ. മക്കൾ: ബിന്ദുജ, ബിനുഷ, ബിനുജ.