cpi
സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി നടത്തിയ വാഹനജാഥയുടെ സമാപന സമ്മേളനം ഹരിപ്പാട്ട് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു.

ഹരിപ്പാട്: സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി രണ്ടുദിവസമായി നടത്തിവന്ന വാഹനജാഥ ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ശ്രീമോൻ പള്ളിക്കൽ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ കെ. കാർത്തികേയൻ, പി.ബി. സുഗതൻ, ഡി. അനീഷ്, സി.വി. രാജീവ്, യു. ദിലീപ്, എ. ശോഭ, കെ. രാമചന്ദ്രൻ, ഇ.ബി. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.