ആലപ്പുഴ: സംസ്ഥാന ആയുഷ് വകുപ്പിനു കീഴിൽ ഹോമിയോ മരുന്ന് നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ ഹോംകോയിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതിന് വ്യക്തികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.പി. ജോയ് അറിയിച്ചു. നിയമനം സംബന്ധിച്ച വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ഉദ്യോഗാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.