ആലപ്പുഴ : മുക്കവലയ്ക്കൽ - വൈപ്പുമുട്ടേൽ - എ.കെ.ജി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി വൈപ്പുമുട്ടേൽ ജംഗ്ഷനിലെ കലുങ്ക് പൊളിച്ചു പണിയുന്നതിനാൽ ഇന്ന് ഈ റോഡിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കും. വാഹനങ്ങൾ കൊപ്രാക്കടവ്- പുത്തൻപാലം വഴി പോകണമെന്ന് പൊതുമരാമത്ത് റോഡ് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.