kara

ആലപ്പുഴ: ആലപ്പുഴ ഒളിമ്പിക്സിന്റെ ഭാഗമായുള്ള സീനിയർ കാരട്ടെ മത്സരങ്ങൾ പൂർത്തിയായി. ചേർത്തല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. ജി.വിഷ്ണു മത്സരം ഉദ്ഘാടനം ചെയ്തു. കേരളാ കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹൻഷി സൂരജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി.റ്റി.സോജി സമ്മാനദാനം നിർവ്വഹിച്ചു.ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ.എ. വിജയകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫുട്ബാൾ മത്സരങ്ങൾ ഇന്ന് മുതൽ 22 വരെ വണ്ടാനം ടി.ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും.