ഹരിപ്പാട്: എസ്.എൻ.ഡി.പി. യോഗം ചേപ്പാട് യൂണിയന് കിഴക്ക് വശത്തെ പുരയിടത്തിൽ ശ്രീനാരായണഗുരുദേവപ്രതിമക്ക് മുന്നിലായി മാലിന്യസംഭരണി നിർമ്മിച്ചതിൽ ചേപ്പാട് യൂണിയൻ പ്രതിഷേധിച്ചു. നിത്യേന നിരവധി ജനങ്ങൾ എത്തിച്ചേരുന്ന സ്ഥലത്തിനോട് ചേർന്നുള്ള മാലിന്യസംഭരണി ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഈ വിഷയത്തിൽ അധികാരികളുടെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു.