
അമ്പലപ്പുഴ: കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) പുന്നപ്ര കാമ്പസ് യൂണിറ്റ് രൂപീകരണ സമ്മേളനം എച്ച് .സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു. എസ്. കെ. സാബു അദ്ധ്യക്ഷനായി. സി.പി. എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. രഘു, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജെ ജയകുമാർ, പ്രസിഡന്റ് വി .കെ. ബൈജു. കെ. യു. ഹരീഷ് എന്നിവർ സംസാരിച്ചു. എ. അരുൺലാൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം .രഘു (പ്രസിഡന്റ്), രണതേജസ് (വർക്കിംഗ് പ്രസിഡന്റ്), ശാലിനി (വൈസ് പ്രസിഡന്റ്), എ. അരുൺലാൽ (സെക്രട്ടറി), എസ്. കെ. സാബു (ജോയിന്റ്സെക്രട്ടറി), കെ. യു. ഹരീഷ് (ട്രഷറർ).