 
ഹരിപ്പാട്: ആധാരം എഴുത്ത് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റ് സമ്മേളനം നഗരസഭാ ചെയർമാൻ കെ. എം. രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ മുഖ്യപ്രഭാഷണം നടത്തി. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിനി, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ഭായി, പി കെ സുഗതൻ, നിസാർ, വി അജയകുമാർ, സാംസൺ വർഗീസ്, കെ.ആർ. ഷാനവാസ്, ആർ. ബേബി, ഇ കെ.വിജയലക്ഷ്മി, എം കെ. രവീന്ദ്രൻ പിള്ള, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.പി മധുസൂദനൻ (പ്രസിഡന്റ്) കെ. രാജേന്ദ്രൻ (സെക്രട്ടറി), സജിനി ( ജോ. സെക്രട്ടറി), എം കെ രവീന്ദ്രൻ പിള്ള ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.