ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾക്കായി ഡിസാസ്റ്റർ ഫണ്ടിൽ നിന്നും ഒരുകോടി രൂപ അനുവദിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. കുമാരപുരം പഞ്ചായത്തിലെ കരിപ്പുത്രമുക്ക് -ചെമ്പുതോട് റോഡ്-10 ലക്ഷം, ആഞ്ഞിലിക്കംപറമ്പിൽ -പത്മാകരം റോഡ്-10 ലക്ഷം,വെട്ടിശേരിൽ തിരുവിലഞ്ഞാൽ റോഡ്-10 ലക്ഷം, എസ്ബി ഭവനം കുരുലയിൽ റോഡ് 10 ലക്ഷം, ഹരിപ്പാട് നഗരസഭയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പടിഞ്ഞാറെ നട ട്രാൻസ്ഫോമർ -തെക്കേനട വഴി കിഴക്കേനടവരെയുളള ഓട നിർമ്മാണം-10 ലക്ഷം ,എൻ.എച്ച് സംഗമം -പിത്തമ്പിൽ റോഡ് 10 ലക്ഷം, കോളാച്ചിറ -തൈമുക്ക് ജംഗ്ഷൻ റോഡ്-10 ലക്ഷം ,മാമ്പറ-എൻ.എച്ച് റോഡ് 10 ലക്ഷം, തറയിൽ കിഴക്ക് ഒതളക്കുഴി റോഡ് 10 ലക്ഷം,ഗുരുമന്ദിരം പേരാത്ത് റോഡ്-10 ലക്ഷം എന്നീ റോഡികൾക്കാണ് കാലവർഷക്കെടുതി റോഡുകളുടെ പുനരുദ്ധാരണ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിച്ചതെന്നും ചെന്നിത്തല അറിയിച്ചു.