ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി. കെ. മാധവ മെമ്മോറിയൽ കോളേജിന്റെ എൻ. എസ്. എസ്.യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനചാരണവും സർവേയും നടത്തി. പത്തിയൂർ പഞ്ചായത്തിലെ കിടപ്പു രോഗികളുടെ വീടുകൾ സന്ദർശിച്ചു. അവർക്ക് ആവശ്യമായ ഡയപ്പറും പോഷക കിറ്റുകളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്തു. തുടർന്ന് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ "പരസ്പരം" എന്ന സഹായ പദ്ധതിയിലും ഭാഗമായി. പ്രോഗാം ഓഫീസറായ എം.വി പ്രീത, വോളണ്ടിയർമാരായ ദേവി കൃഷ്ണ, ചാരുകേശ് കെ പ്രിയേഷ്, അതുല്യ, രശ്മി രഘു, സൂരജ്, അനന്ദു, ഭാവന, അഞ്ജലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി