
ആലപ്പുഴ: കർശനമായ നടപടികൾ സ്വീകരിച്ച് ഗുണ്ടകളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. 'മഹാത്മാവേ , മാപ്പ് ' എന്ന പേരിൽ 30 ന് ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ ഗാന്ധിയൻ ദർശന വേദി പ്രവർത്തകർ ഉപവാസം അനുഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃയോഗത്തിൽ അഡ്വ. ദിലീപ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു. തോട്ടുങ്കൽ ജോർജ് ജോസഫ് , ആന്റണി കരിപ്പാശേരി ,ഷീല ജഗധരൻ ,ഇ.ഷാബ്ദ്ദീൻ , ജേക്കബ് എട്ടുപറയിൽ , ഡി.ഡി.സുനിൽകുമാർ , അഡ്വ ബി.ഗിരീഷ് ,ശ്യാമളാപ്രസാദ് ,സിബി കല്ലുപാത്ര,ജോർജ് തോമസ് , ഐസക് മാത്യു എന്നിവർ പങ്കെടുത്തു.