
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരനും എസ്.ഡി.പി.ഐ ആലപ്പുഴ നഗരസഭ ഏരിയ പ്രസിഡന്റുമായ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസിനെ (39) പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തു. ഗൂഢാലോചന കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 19 ആയി.