sunday-cricket
മാന്നാർ നായർസമാജം സ്കൂൾഗ്രൗണ്ടിൽ നടന്നുവന്ന സണ്ടേ ക്രിക്കറ്റ്ടൂർണമെന്റിൽ വിജയികളായവർക്കുള്ള ട്രോഫികൾ ബ്ലോക്ക്പഞ്ചായത്തംഗം അനിൽ എസ് അമ്പിളി, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത് ശ്രീരംഗം, ശാന്തിനി.എസ് എന്നിവർ നൽകുന്നു

മാന്നാർ: സൺ​ഡേ ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാന്നാർ നായർസമാജം സ്കൂൾഗ്രൗണ്ടിൽ നടത്തിവന്നിരുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഭാരത് ഇലവൻ ചെറിയനാടിനെ പരാജയപ്പെടുത്തി ഫ്രണ്ട്സ് ഇലവൻ മാവേലിക്കര ജേതാക്കളായി. ക്ലബ് പ്രസിഡന്റ് ഡോ.വിഷ്ണു കൊല്ലശ്ശേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഹാരിസ് പരുമല സ്വാഗതം പറഞ്ഞു.

വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫികളും ബ്ലോക്ക്പഞ്ചായത്തംഗം അനിൽ എസ് അമ്പിളി, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത് ശ്രീരംഗം, ശാന്തിനി.എസ് എന്നിവർ നൽകി. ശ്യാം പരുമല, എബിച്ചൻ, മനോജ് കുമാർ, ശംഭു, അനീസ് നാഥൻപറമ്പിൽ, ഷെരീഫ് എൻഎച്ച്, സനു, സുജിത്, വിഷ്ണു പ്രസാദ്, ഫിറോസ്, രമേശ്‌, അനീഷ് എന്നിവർ സംസാരിച്ചു.