മാന്നാർ: മാന്നാർ എസ്. എൻ.ഡി.പി യൂണിയനിലെ കിഴക്കേവഴി 5695-ാം നമ്പർ ഗുരുധർമ്മാനന്ദജി സ്മാരക ശാഖായോഗത്തിൽ 12-ാമത് ശ്രീശാരദാംബിക പൊങ്കാല മഹോത്സവം നടന്നു. ശാഖാ ഗുരുക്ഷേത്രാങ്കണത്തിൽ സൈജു ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ മഹാശാന്തി ഹോമം ഗുരുപൂജ, ശാരദാ പൂജ എന്നിവയ്ക്ക് ശേഷം രാവിലെ 8 ന് പൊങ്കാല മഹോത്സവ ഉദ്ഘാടനവും പൊങ്കാല അടുപ്പിൽ ഭദ്രദീപം തെളിക്കലും യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ നിർവഹിച്ചു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ മുഖ്യസന്ദേശം നൽകി.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ശശികലാ രഘുനാഥ്, സുജാതാ നുന്നു പ്രകാശ്, അനിതാ സദാനന്ദൻ, അജി മുരളി, ശാഖാ ഭാരവാഹികളായ ആർ.ശശിധരൻ, സദാനന്ദൻ കണ്ടീലേത്ത്, വിജയകുമാർ, ജയചന്ദ്രൻ, മനോജ് കുമാർ, അജീഷ സന്തോഷ്, വിജയശ്രീ, സുഭദ്ര ശശിധരൻ, എന്നിവർ ആശംസകൽ അർപ്പിച്ചു. 9.30 ന് പൊങ്കാല പൂജയും നേദ്യ സമർപ്പണവും നടന്നു. ശാഖാ പ്രസിഡന്റ് മധുസൂധനൻ മാവോലിൽ സ്വാഗതവും വനിതാ സംഘം സെക്രട്ടറി ലേഖ വിജയകുമാർ നന്ദിയും പറഞ്ഞു.