t-v-r
കുത്തിയതോട് കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തഴുപ്പിൽ നടത്തിയ എം.കെ.അബ്ദുൾ ഗഫൂർ ഹാജി അനുസ്മരണ ചടങ്ങ്

തുറവൂർ: കുത്തിയതോട് കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രസിഡന്റ് എം.കെ.അബ്ദുൾ ഗഫൂർ ഹാജിയുടെ മൂന്നാമത് ചരമ വാർഷികം ആചരിച്ചു. അനുസ്മരണ യോഗത്തിൽ സംഘം പ്രസിഡന്റ് പി.സലിം അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.കെ.കരുണാകരൻ, എൻ.ടി. കൃഷ്ണകുമാർ ,സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.