
മാന്നാർ: വിഷവർശ്ശേരിക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി ഇന്നു രാവിലെ 8.30ന് കലശാഭിഷേകം, 9 മുതൽ സ്‌കന്ദ പുരാണ പാരായണം എന്നിവ നടക്കും. രാവിലെ 8.30നു തൃക്കുരട്ടി മഹാദേവക്ഷേത്ര നടയിൽനിന്നും കാവടി വരവ് .
12 മുതൽ 1വരെ കാവടി അഭിഷേകം, വൈകിട്ട് 7 മുതൽ സേവ, 8.30ന് ചേർത്തല മരുത്തോർവട്ടം അന്നപൂർണ്ണ ഭജൻസിന്റെ ഭജൻസ് .