ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ ഗോപാലകൃഷ്ണ കുറുപ്പിന്റെ പറമ്പിലെ പുല്ലിന് തീപിടിച്ചു. പറമ്പിനടുത്ത് നിരവധി വീടുകളുണ്ടായിരുന്നെങ്കിലും അഗ്നി രക്ഷസേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി . ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിനായിരുന്നു സംഭവം. സീനിയർ ഫയർ ആന്റ് റസ്ക്യു ഓഫിസർ ജെ.ജെ.നെൽസണിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ രതീഷ്, കണ്ണൻ, ജിജോ, സന്തോഷ്, ഷൈൻ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.