 
മാവേലിക്കര: മതമൈത്രിയുടെ പ്രതീകമായി പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ റാസയ്ക്ക് പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ നടയിൽ സ്വീകരണം നൽകി. കാലങ്ങളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് മാവേലിക്കര താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ അധീനതയിലുള്ള ക്ഷേത്രത്തിന്റെ നടയിൽ പെരുന്നാളിന്റെ റാസ നിർത്തി പ്രത്യേക ധൂപപ്രാർത്ഥന നടത്തിയത്. ഈ സമയം ക്ഷേത്ര ഭാരവാഹികളായ താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഭാരവാഹികൾ ക്ഷേത്രനടയിൽ വലിയ നിലവിളക്കു തെളിച്ച് സ്വീകരണം നൽകി.
ചടങ്ങുകൾക്കു കത്തീഡ്രൽ വികാരി ഫാ.എബി ഫിലിപ്, സഹവികാരി ഫാ.ജോയിസ് വി.ജോയി, ട്രസ്റ്റി സൈമൺ വർഗീസ് കൊമ്പശേരിൽ, സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ, കൺവീനർ വി.പി.വർഗീസ്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ ചെയർമാൻ കെ.എം.രാജഗോപാലപിള്ള, സെക്രട്ടറി കെ.പി.മധുസൂദനൻ നായർ, കെ.ജി.മഹാദേവൻ, പാലമുറ്റത്ത് വിജയകുമാർ, കെ.ജി.സുരേഷ്, ചെന്നിത്തല സദാശിവൻപിള്ള, ഡോ.പ്രദീപ് കുമാർ ഇറവങ്കര, എസ്.ശ്രീകണ്ഠൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.