ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കണ്ണാടി കിഴക്ക് 2349-ാം ശാഖയുടെ ശിവഗിരീശ്വര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ കാവടി മഹോത്സവം ഇന്ന് നടക്കും. രാവിലെ ഗണപതിഹോമം,ഗുരുപൂജ.സുബ്രഹ്മണ്യപൂജ. 9 ന് കാവടി നിറക്കൽ,കാവടി ഘോഷ യാത്ര , ഉച്ചയ്ക്ക് 12.30 ന് കാവടി അഭിഷേകം, ഒന്നിന് പ്രസാദം ഊട്ട് എന്നിവ നടക്കും.