
ചാരുംമൂട് : പുതുപ്പള്ളികുന്നം 1723 ാം നമ്പർ ടി കെ മാധവ വിലാസം എസ്.എൻ.ഡി.പി യോഗം ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ചാരുംമൂട് യൂണിയൻ കൺവീനർ ബി സത്യപാലിന്റെ അധ്യക്ഷതയിൽ നടന്നു. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സി.എൻ മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി പ്രസിഡന്റ് -ഗിരീഷ് അമ്മ, സെക്രട്ടറി -സി. എൻ മോഹനൻ വൈസ് പ്രസിഡന്റ്- എ. പി.പുഷ്പാകരൻ. വനിതാ സംഘം സെക്രട്ടറി- ബിന്ദു രാജു, പ്രസിഡന്റ് -ലാലി രാജു , വൈസ് പ്രസിഡന്റ്- അനിത, ട്രഷറർ 'ബിന്ദു രഘുകുമാർ
.