prathishta
നൂറനാട് കിടങ്ങയം വലിയവീട്ടിൽ കാവ് - കളരിയിൽ പുന: പ്രതിഷ്ഠയ്ക്ക് മുമ്പായി ക്ഷേത്ര തന്ത്രി സി.പി.എസ് ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കലശപൂജ

ചാരുംമൂട് : നൂറനാട് പടനിലം കിടങ്ങയം വലിയവീട്ടിൽ കാവ് - കളരിയിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. ക്ഷേത്രം തന്ത്രി സി.പി.എസ്. ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ രണ്ടു ദിവസങ്ങളിലായാണ് ചടങ്ങുകൾ നടന്നത്. ഇന്നലെ രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും, കലശപൂജയും കഴിഞ്ഞായി​രുന്നു പുന: പ്രതിഷ്ഠ.. ഭക്തർക്ക് അന്നദാനവും നടന്നു. കാവ് - കളരി രക്ഷാധികാരി സുരേന്ദ്രൻ നായർ, പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള, വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പിള്ള , സെക്രട്ടറി സുരേന്ദ്രൻ പിള്ള , ജോയിന്റ് സെക്രട്ടറി സോമൻ പിള്ള , ട്രഷറർ മണിയമ്മ മോഹൻ എന്നിവർ നേതൃത്വം നൽകി.