1

കുട്ടനാട്: കൈനകരി കൃഷിഭവന് കീഴിലെ ഇരുമ്പനം പാടശേഖരത്തിലെ മുപ്പതിൽത്തറയിലെ മോട്ടോർ ഓപ്പറേറ്ററെ പറക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി തോട്ടുവാത്തല വെട്ടിപ്പറമ്പ് സതീശൻ(61)ആണ് മരിച്ചത്. പാടശേഖരത്തെ വെള്ളം വറ്റിക്കുന്നതിനായി രാവിലെ പോയ സതീശൻ പ്രഭാത ഭക്ഷണത്തിന്റ സമയം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനാൽ ഭക്ഷണവുമായി മോട്ടോർ തറയിൽ ഭാര്യ എത്തിയപ്പോൾ മുണ്ടും ഷർട്ടും വാച്ചും അഴിച്ചുവച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പറക്കുഴിയിൽ നടത്തിയ തിരച്ചിലിൽ സതീശനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെടുമുടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ശ്യാമള. മക്കൾ :ശ്യാംകുട്ടൻ,സനു. മരുമകൾ:ശില്പ.