gireesan

പറയകാട് : വാഹനത്തിൽ നിന്ന് തടിയിറക്കുന്നതിനിടയിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം കൊട്ടപ്പളളി ഗിരീശൻ (64) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് 12ന് കുണ്ടന്നൂർ തടിമില്ലിനു സമീപമായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. ഭാര്യ:ഐഷ. മക്കൾ: അനിഷേധ്യ,അനീഷ്. മരുമകൾ: ആതിര.സംസ്‌കാരംഇന്ന് പകൽ വീട്ടുവളപ്പിൽ.