ഹരിപ്പാട്: പല്ലന കുമാരകോടി കുമാരനാശാൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന കുമാരനാശാൻ ചരമവാർക്ഷികദിനാചരണ സമ്മേളനം കൊവിഡ് വ്യാപനം കാരണം സർക്കാർ നിർദ്ദേശം പാലിച്ച് മാറ്റിവച്ചതായി ആശാൻ സ്മാരക സമിതി സെക്രട്ടറി അറിയിച്ചു. വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി.