തുറവൂർ:കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ കലശോത്സവം ഇന്ന് തുടങ്ങി 20 ന് സമാപിക്കും. നാട്ടുതാലപ്പൊലികൾ , കാവടി ഘോഷയാത്ര, കാഴ്ചശ്രീബലി, പകൽപ്പൂരം, ഗരുഢൻ തൂക്കം, വലിയഗുരുതി ,കുംഭകുടം വരവ്,തടിവരവ്, വലിയ ഗുരുതി എന്നീ ചടങ്ങുകൾ നടക്കും. ക്ഷേത്രം തന്ത്രി അയ്യമ്പള്ളി സത്യപാലൻ, മേൽശാന്തി ഹരിദാസ് എന്നിവർ നേതൃത്വം നൽകും.