വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം കന്നിമേൽ തയ്യിൽ പരമു മെമ്മോറിയൽ 394-ാം നമ്പർ ശാഖായോഗം ഗുരുദേവ പുനഃപ്രതിഷ്ഠാ മഹോത്സവം ഇന്ന് മുതൽ 20 വരെ നടക്കും. 20 ന് രാവിലെ 9.20നും 10.10നും മദ്ധ്യേ സ്വാമി ശിവസ്വരൂപാനന്ദയുടെയും ജയദേവൻ തന്ത്രിയുടെയും മുഖ്യ കാർമികത്വത്തിലാണ് പുനഃപ്രതിഷ്ഠ ചടങ്ങുകൾ . 19,20 എന്നീ ദിവസങ്ങളിൽ ഉച്ചക്ക് 1മണി മുതൽ അന്നദാനം ഉണ്ടായിരിക്കും. 20ന് രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്യും. ശാഖായോഗം വൈസ് പ്രസിഡന്റ് സോമരാജൻ അധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ ബി.സത്യപാൽ മുഖ്യപ്രഭാഷണം നടത്തും, യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി, ശാഖായോഗം സെക്രട്ടറി ദിനേശൻ എന്നിവർ സംസാരിക്കും. തുടർന്ന് സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. 11:30മുതൽ ഡോ.എം.എം. ബഷീറിന്റെ ആത്മീയ പ്രഭാഷണം.