alappuzha-costal-coopera

ആലപ്പുഴ : കോസ്റ്റൽ സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 1014 കൈചൂണ്ടി ജംഗ്ഷന് സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. എ.എം.ആരിഫ് എം.പി പുതിയ ഓഫീസിന്റെ ഉദ്ഘാടനവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ കമ്പ്യൂട്ടർവൽക്കരണത്തിന്റെ സ്വിച്ച് ഒാണും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ലളിതമ്മ സോമനാഥൻ,കൗൺസിലർ രാഖി രജികുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ നിർമ്മലാദേവി, സി.പി.എം നോർത്ത് ഏരിയ സെക്രട്ടി വി.ടി.രാജേഷ്, ബോർഡ് അംഗങ്ങളായ സി.എൻ.സതീഷ്, കെ.ബി.സാധുജൻ, കെ.കെ.രവി, വി.പ്രദീപ്കുമാർ, എ.ബാബു, സന്ധ്യസൈജു, റുബീന സജി, പി.കുമാരി എന്നിവർ പങ്കെടുത്തു.