ആലപ്പുഴ : കേരളത്തിൽ കൊവിഡ് മൂന്നാം തരംഗം വളരെ രൂക്ഷമായ സാഹചര്യത്തിൽ ഇതിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതൽ വ്യാപാരിക്കുവാൻ സാദ്ധ്യതയുള്ള ഭിന്നശേഷിക്കാരുടെ ആശങ്ക പരിഗണിച്ചു ഭിന്നശേഷി ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പദ്ധതി അടിയന്തിരമായി നടപ്പിലാക്കണമെന്ന് ഡിഫറെന്റ്ലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി .എ .ഇ .എ )കേരള ദുരന്ത നിവാരണ അതോറിട്ടിയോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് നിവേദനം നൽകി.